This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്റ്റിനൈഡ് മൂലകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആക്റ്റിനൈഡ് മൂലകങ്ങള്‍

Actinide elements

ആക്റ്റിനിയം (അണുസംഖ്യ 89), തോറിയം (അ. സം. 90), പ്രോട്ടാക്റ്റിനിയം (അ.സം. 91), യുറേനിയം (അ.സം. 92) എന്നിവയും ലോറന്‍സിയം വരെയുള്ള ട്രാന്‍സ്യുറേനിയം മൂലകങ്ങളും ആക്റ്റിനൈഡ് മൂലകങ്ങള്‍ ആണ്. ഇവയുടെ പേരുകള്‍, സിംബലുകള്‍, അണുസംഖ്യ കണ്ടുപിടിച്ച വര്‍ഷം എന്നിവ കാണിക്കുന്ന പട്ടിക താഴെ കൊടുക്കുന്നു.


ഈ മൂലകങ്ങള്‍ രാസപരമായി പരസ്പരസാദൃശ്യമുള്ളവയാണ്. ഈ മൂലകങ്ങള്‍ക്ക് ആവര്‍ത്തന പട്ടികയിലെ 57 മുതല്‍ 71 വരെയുളള ലാന്‍ഥനൈഡ് മൂലകങ്ങളോടും സാദൃശ്യമുണ്ട്. ആക്റ്റിനൈഡ് മൂലകങ്ങളില്‍ തോറിയവും യുറേനിയവും ഒഴിച്ച് മറ്റൊന്നും പ്രകൃതിയില്‍ ശ്രദ്ധേയമായ അളവില്‍ കാണുന്നില്ല. അണുകേന്ദ്രീയാഭിക്രിയകളില്‍ നടത്തിയ ഗവേഷണഫലമായിട്ടാണ് ട്രാന്‍സ്യുറേനിയ. മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതുതന്നെ. എല്ലാ ആക്റ്റിനൈഡ് മൂലകങ്ങള്‍ക്കും റേഡിയോ ആക്റ്റിവിറ്റി ഉണ്ട്.


ആക്റ്റിനൈഡ് മൂലകങ്ങളുടെ രസതന്ത്രപരമായ പഠനത്തിന് 'അയോണ്‍വിനിമയ-ക്രോമാറ്റൊഗ്രാഫി' (ion exchange chromatogarphy)യാണ് അതിപ്രധാനമായ ഒരു മാര്‍ഗം. ഈ മൂലകങ്ങള്‍ സാമാന്യേന ത്രിസംയോജക-കാറ്റയോണുകള്‍ ലഭ്യമാക്കുന്നു; കോംപ്ലെക്സ് അയോണുകള്‍, കാര്‍ബണിക കീലേറ്റുകള്‍ എന്നിവയും ലഭ്യമാക്കുന്നു. ലേയങ്ങളായ സള്‍ഫേറ്റുകള്‍, നൈട്രേറ്റുകള്‍, ഹാലൈഡുകള്‍, പെര്‍ക്ലോറേറ്റുകള്‍, സള്‍ഫൈഡുകള്‍ എന്നീ യൗഗികങ്ങള്‍ ഇവ ലഭ്യമാക്കുന്നു; അമ്ള-അലേയങ്ങളായ ഫ്ളൂറൈഡുകള്‍ ഓക്സലേറ്റുകള്‍ എന്നിവയും ലഭ്യമാക്കുന്നു. ശുഷ്ക രാസവിധികള്‍ (dry chemical methods) കൊണ്ട് ആക്റ്റിനൈഡ് മൂലകങ്ങളുടെ ഹൈഡ്രെഡുകള്‍, ഓക്സൈഡുകള്‍, ഹാലൈഡുകള്‍ മുതലായവ നിര്‍മിക്കാവുന്നതാണ്. ഈ മൂലകങ്ങളുടെ കാര്‍ബണ്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവയുമായുള്ള രണ്ടംഗയൗഗികങ്ങള്‍ (binary compounds) ഉയര്‍ന്ന താപനിലകളില്‍ സ്ഥിരതയുള്ളവയാണ്.

ആക്റ്റിനൈഡ് ശ്രേണിയില്‍പ്പെട്ട ട്രാന്‍സ്‍യുറേനിയം മൂലകങ്ങള്‍ നെപ്ട്യൂണിയം മുതല്‍ ലാറന്‍സിയംവരെയുള്ളവ കൃത്രിമമൂലകങ്ങളാണ് നോ: ട്രാന്‍സ്‍യുറേനിയം മൂലകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍